ഏറ്റവും മികച്ചതല്ലെങ്കിലും ലോകത്തിലെ മികച്ച നേതാക്കളില്‍ ഒരാളാണ്; നരേന്ദ്ര മോഡിയെ കുറിച്ച് റെയ്മണ്ട് ഡാലിയോ

മോഡിക്കൊപ്പമുള്ള ചര്‍ച്ചയുടെ വീഡിയോയും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് പ്രമുഖ നിക്ഷേപകന്‍ റെയ്മണ്ട് ഡാലിയോ. ലോകത്തെ മികച്ച നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോഡിയെ പ്രശംസിച്ചത്.

‘എന്റെ അഭിപ്രായത്തില്‍, ഏറ്റവും മികച്ചതല്ലെങ്കിലും ലോകത്തിലെ മികച്ച നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി’ എന്നാണ് റെയ്മണ്ട് ഡാലിയോ ട്വിറ്ററില്‍ കുറിച്ചത്. ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സിന്റെ സ്ഥാപകനും സഹചെയര്‍മാനുമായ ഡാലിയോ, ഒക്ടോബറില്‍ സൗദി അറേബ്യയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ (എഫ്‌ഐഐ) മോഡിയുമായി വേദി പങ്കിട്ടിരുന്നു.

മോഡി എന്തുചിന്തിക്കുന്നുവെന്നും എങ്ങനെ ചിന്തിക്കുന്നുവെന്നും മനസ്സിലാക്കാനുള്ള അവസരം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡിക്കൊപ്പമുള്ള ചര്‍ച്ചയുടെ വീഡിയോയും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Exit mobile version