കനത്ത മഞ്ഞുവീഴ്ച; ശ്രീനഗറില്‍ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു

ജമ്മുവില്‍ നിന്ന് പൂഞ്ച്, രജൗരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും മഞ്ഞ് വീഴ്ച കാരണം തടസപ്പെട്ടിരിക്കുകയാണ്

ശ്രീനഗര്‍: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗറില്‍ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ഗതാഗതം തടസപ്പെട്ടതോടെ വിവിധ സ്ഥലങ്ങളിലായി നാലായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. മഞ്ഞ് വീഴ്ച കാരണം ഇത് രണ്ടാം തവണയാണ് ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.

ജമ്മുവില്‍ നിന്ന് പൂഞ്ച്, രജൗരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും മഞ്ഞ് വീഴ്ച കാരണം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാശ്മീരില്‍ വ്യാഴാഴ്ച മുതലാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങളുടെ സര്‍വീസ് റദ്ദ് ചെയ്തിരുന്നു. കാശ്മീരിന് പുറമെ ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.

Exit mobile version