പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്‌സ്; പുതിയ പദ്ധതിയുമായി കാമധേനു മിഷന്‍, അഞ്ച് വിഭാഗങ്ങളിലായി 80 ക്ലാസുകള്‍

പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്.

ന്യൂഡല്‍ഹി: പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്‌സുമായി കാമധേനു മിഷന്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളതാണ് കാമധേനു മിഷന്‍. പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്നും പശു ഓക്സിജന്‍ പുറത്തു വിടുന്നു എന്നുമുള്ള വാദങ്ങളില്‍ ബിജെപി നേതൃത്വം വെട്ടിലായി നില്‍ക്കുന്നതിനിടെയാണ് പശുവിനെ പഠിക്കാന്‍ പുതിയ കോഴ്‌സ് രംഗത്തിറക്കുന്നത്.

പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്. പശുവിന്റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങള്‍ എന്നിവയുള്‍പ്പെടുള്ള അഞ്ച് വിഭാഗങ്ങളിലായായി എണ്‍പത് ക്ലാസുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്വയം ഭരണ സ്ഥാപനമായ സംരഭകത്വ വികസന ഇന്‍സ്റ്റിട്ട്യൂട്ടുമായി ചേര്‍ന്നാണ് കോഴ്സ് ആരംഭിക്കുന്നത്.

ഇഡിഐഐയുമായി മൃഗസംരക്ഷണ മന്ത്രാലയം ഉടന്‍ ഒപ്പുവെക്കുമെന്ന് കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭ് കട്ടാരിയ പറയുന്നു. ഇവരുമായി ചേര്‍ന്ന് പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശു കേന്ദ്രീകൃത വ്യവസായത്തിന് വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ എന്നാല്‍ ഈ സാധ്യതകളെ പറ്റി സംരഭകര്‍ക്ക് കാര്യമായ അറിവില്ല. ഇതേപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവരില്‍ എത്തിക്കാന്‍ കോഴ്‌സ് കൊണ്ട് സാധിക്കുമെന്നും വാദമുണ്ട്.

Exit mobile version