66കാരിയുടെ ഉമിനീര്‍ നാളിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 53 കല്ലുകള്‍

അറുപത്തിയാറ് വയസ്സായ യുവതിയുടെ ഉമിനീര്‍ നാളിയില്‍ നിന്നും ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുമായി ശസ്ത്രക്രിയയിലൂടെ 53 കല്ലുകള്‍ നീക്കം ചെയ്തു. ഇറാഖ് വനിതയുടെ ശരീരത്തില്‍ നിന്നാണ് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്.

ന്യൂഡല്‍ഹി: അറുപത്തിയാറ് വയസ്സായ യുവതിയുടെ ഉമിനീര്‍ നാളിയില്‍ നിന്നും ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുമായി ശസ്ത്രക്രിയയിലൂടെ 53 കല്ലുകള്‍ നീക്കം ചെയ്തു. ഇറാഖ് വനിതയുടെ ശരീരത്തില്‍ നിന്നാണ് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രയിലെ ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്.

ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും വലതുവശത്തെ പരോട്ടിഡ് ഗ്രന്ഥിയില്‍ ശക്തമായ വേദനയും വീക്കവും ഉണ്ടാകുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ബാഗ്ദാദ് സ്വദേശിയായ ഇവര്‍. പരിശോധനയില്‍ സ്ത്രീയുടെ പരോട്ടിഡ് ഗ്രന്ഥിയില്‍ കല്ലുകള്‍ കണ്ടെത്തി. 8 മിമി വലിപ്പമുള്ള കല്ലാണ് നീക്കം ചെയ്തതില്‍ ഏറ്റവും വലിയത്. ഇത് ഉമിനീര്‍ നാളിയുടെ നടുക്ക് നിന്നാണ് നീക്കം ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അതേസമയം, ഉമിനീര്‍ നാളിക്ക് പരിക്കുകള്‍ ഒന്നും സംഭവിക്കാതെ കല്ലുകള്‍ പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ഇഎന്‍ടി ഡോക്ടറായ വരുണ്‍ റായ് അറിയിച്ചു.

എന്നാല്‍ യുവതി ഇറാഖില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിലൂടെ മുഖത്ത് പാടുകള്‍ അവശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപ്പോഴാണ് പാടുകള്‍ അവശേഷിപ്പിക്കാതെ കല്ലുകള്‍ നീക്കം ചെയ്യാവുന്ന
സിയലെന്‍ഡോസ്‌കോപ്പിയെക്കുറിച്ച് സ്ത്രീ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ഇന്ത്യയിലെത്തുകയായിരുന്നു.

Exit mobile version