സ്ത്രീകളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച് പോലീസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ സസ്പെന്‍ഷന്‍

ചെന്നൈ: സ്ത്രീകളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് ഓഫീസര്‍ സ്ത്രീകളുടെ നമ്പര്‍ ശേഖരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഓഫീസര്‍ സ്ത്രീകളോട് മാപ്പ് പറഞ്ഞു.

തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ രാജമാണിക്യയാണ് ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും മറ്റും അയച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ രാജമാണിക്യത്തെ സസ്‌പെന്റ് ചെയ്തത്.

സ്ത്രീകളും പോലീസ് ഓഫീസറും തമ്മിലുണ്ടായ വാക്കുതര്‍ക്കവും ഓഫീസറുടെ മാപ്പുപറച്ചിലും റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി ബാലകൃഷ്ണന്‍ അന്വേഷണം നടത്തിവരികയാണ്.

Exit mobile version