സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ,ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി

മധ്യപ്രദേശ്: സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ യുവതി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് മദ്യവുമായി ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ വീട്ടിലെത്തിയത്. ഇതില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റെയാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

സുനില്‍ കുശ്വാഹ, മനോജ് അഹിര്വാര്‍ എന്നിവരാണ് തിങ്കളാഴ്ച മദ്യവുമായി വീട്ടിലെത്തിയതെന്ന് യുവതി പറഞ്ഞു. മൂവരും വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഭര്‍ത്താവ് മദ്യലഹരിയില്‍ തളര്‍ന്നപ്പോള്‍ സുനില്‍ തന്നെ ബലാത്സംഗം ചെയ്തു. ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് ബലാത്സംഗം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് ഓഫിസര്‍ ബിഎസ് സിസോദിയ അറിയിച്ചു.

Exit mobile version