രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി

ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പന്ത്രണ്ട് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ തിരിച്ചെത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പന്ത്രണ്ട് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. സൗദി കിരീടാവകാശിയുമായി നിക്ഷേപ സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി മോഡി ചര്‍ച്ച ചെയ്തു.

അതേസമയം, തിങ്കളാഴ്ച രാത്രി റിയാദിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് സൗദി അറേബ്യ ഒരുക്കിയത്. തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ആഗോള നിക്ഷേപക വേദിയില്‍ വെച്ച് സൗദി വിഷന്‍ 2030 ന് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തു. സഹകരണത്തിന്റെ ഭാഗമായി സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപമാണ് നടത്തുക.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരാണ് സൗദി അറേബ്യ. വാങ്ങുന്നയാള്‍-വില്‍ക്കുന്നയാള്‍ എന്ന ബന്ധത്തിനപ്പുറം പങ്കാളിത്തം തന്ത്രപരമായ ഒന്നായി ക്രോസ് നിക്ഷേപത്തോടെ വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Exit mobile version