വിമാനത്തിനുള്ളില്‍ പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപം; ഇരുവരുടെയും ജോലി തെറിച്ചു

വിമാനത്തിനുള്ളില്‍ പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപത്തെക്കുറിച്ചുള്ള യാത്രക്കാരന്റെ പരാതിയില്‍ നടപടിയെടുത്ത് സ്‌പൈസ് ജെറ്റ്. ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കി.

മുംബൈ: വിമാനത്തിനുള്ളില്‍ പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപത്തെക്കുറിച്ചുള്ള യാത്രക്കാരന്റെ പരാതിയില്‍ നടപടിയെടുത്ത് സ്‌പൈസ് ജെറ്റ്. ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കി.

ഡല്‍ഹി-കൊല്‍ക്കത്ത വിമാനത്തിലായിരുന്നു സംഭവം. അവധി ദിനത്തിലാണ് പൈലറ്റ് വിമാനത്തിലെ ക്രൂ അംഗങ്ങളോടൊപ്പം കൂടിയത്. അതേ വിമാനത്തിലെ അറ്റന്‍ഡന്റ് ഉദ്യോഗസ്ഥയായിരുന്നു പൈലറ്റിന്റെ കാമുകി. അവര്‍ ഡ്യൂട്ടിയിലുമായിരുന്നു. വിമാനം പറന്നതോടെ ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നു. യാത്രക്കാര്‍ക്ക് കാണാവുന്ന സീറ്റിലായിരുന്നു ഇരുവരും ഇരുന്നത്. കുറച്ച് സമയം പിന്നിട്ടപ്പോള്‍ ഇവര്‍ കെട്ടിപ്പുണര്‍ന്നു. ഡ്യൂട്ടി യൂണിഫോമിലായിരുന്നു അറ്റന്‍ഡന്റ്.

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ അന്വേഷണം വേണമെന്നും യാത്രക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ ഇരുവരെയും പുറത്താക്കാന്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Exit mobile version