നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സാഗര്‍ ജില്ലയിലാണ് സംഭവം. കമല്‍ ചന്ദ് ഗ്വാള്‍(42) എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് സാംഗി പറഞ്ഞു.

വിളകള്‍ നശിച്ചതിനാല്‍ കമല്‍ മാനസികമായി തളര്‍ന്നിരുന്നെന്ന് അമിത് സാംഗി പറഞ്ഞു. കേടായ വിളയ്ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക ബിജെപി പ്രവര്‍ത്തകന്‍ മഹേന്ദ്ര റായ് പറഞ്ഞു.

മഴയില്‍ തന്റെ കൃഷി നശിച്ചുവെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായി കമല്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ വൈകിയതാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മഹേന്ദ്ര കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ മഹേന്ദ്രയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

Exit mobile version