രക്ഷിതാക്കളോടുള്ള പ്രതികാരം തീര്‍ക്കാന്‍ കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ന്യൂഡല്‍ഹി: രക്ഷിതാക്കളോടുള്ള പ്രതികാരം തീര്‍ക്കാന്‍ കുട്ടിയെ തട്ടികൊണ്ട്‌പോയി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. രഘുബില്‍ നഗറിലെ ശുചീകരണ തൊഴിലാളിയാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ദില്ലിയിലെ ഖയാല എന്ന പ്രദേശത്താണ് സംഭവം നടന്നത്. ഒക്ടോബര്‍ 25നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ മൂത്ത സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒക്ടോബര്‍ 26ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം.

ശേഷം അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു. താന്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. സംഭവത്തില്‍ പ്രതിക്ക് നേരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകത്തിന് പിന്നില്‍ കുടുംബത്തോടുള്ള പകയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതികാരം ചെയാന്‍ ആണ് കുട്ടിയെ തട്ടികൊണ്ട് പോയി കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം കുട്ടിക്ക് ഇയാളെ പരിചയം ഉള്ളതിനാല്‍ തട്ടികൊണ്ട് പോവലും എളുപ്പമായിരുന്നെന്ന് പ്രതി പറഞ്ഞു. ഇതിനാല്‍ കുട്ടിക്ക് യാതൊരു ഭയമോ സംശയമോ ഉണ്ടായിരുന്നില്ല..

Exit mobile version