ഭര്‍ത്താവുമായി തര്‍ക്കം; അമ്മ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ്; ഭര്‍ത്താവുമായുള്ള ദാമ്ബത്യ തര്‍ക്കത്തെ തുടര്‍ന്ന് അമ്മ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതി മകനെ കൊന്നശേഷം പോലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഒപ്പം താന്‍ ആത്മഹത്യ ചെയാന്‍ പോവുകയാണെന്നും വിവരം നല്‍കി. ഉടനെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു.

തന്റെ 4 വയസ്സുള്ള മകനെയാണ് യുവതി കൊലപ്പെടുത്തിയത്. ശേഷം യുവതിയും ആത്മഹത്യ ചെയാനായിരുന്നു പ്ലാന്‍ എന്നാണ് ലഭിച്ച വിവരം. എന്നാല്‍ തക്ക സമയത്ത് എത്തിയ പോലീസ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. യുവതി ചികിത്സയിലാണ്. മകന്റെ ഭക്ഷണത്തില്‍ ഫിനൈല്‍ കലര്‍ത്തിയാണ് കൊലപാതകം നടത്തിയത്.

ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെതുടര്‍ന്ന് അസന്തുഷ്ടയായതിനാലാണ് താന്‍ ഈ കുറ്റം ചെയ്തതെന്ന് റാണി പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം റാണിക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version