ഹരിയാനയില്‍ ബിജെപിയുമായി സഖ്യം; പ്രതിഷേധിച്ച് ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ ജെജെപിയില്‍ നിന്ന് രാജിവെച്ചു; ജെജെപി ബിജെപിയുടെ ബി ടീമാണെന്നും തേജ്

തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ മത്സരിച്ചിരുന്നെങ്കിലും തേജ് ബഹാദൂര്‍ പരാജയപ്പെട്ടിരുന്നു.

ഛണ്ഡീഗഢ്: ഹരിയാനയില്‍ ബിജെപിയുമായി ജനനായക് ജനതാ പാര്‍ട്ടി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ജെജെപിയില്‍ നിന്ന് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് രാജിവെച്ചു.

ബിജെപിയുമായി സഖ്യമുണ്ടാക്കിയതിലൂടെ ദുഷ്യന്ത് ചൗട്ടാല ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും. ജെജെപി ബിജെപിയുടെ ബി ടീമായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ മത്സരിച്ചിരുന്നെങ്കിലും തേജ് ബഹാദൂര്‍ പരാജയപ്പെട്ടിരുന്നു.

ബിഎസ്എഫിന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പോരായ്മകളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂര്‍ യാദവിനെ 2017ല്‍ ബിഎസ്എഫ് പിരിച്ചു വിട്ടത്.

10 സീറ്റുകള്‍ നേടിയ ജെജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുഷ്യന്ത് ചൗട്ടാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദ്ധാനം ചെയ്താണ് ജെജെപിയെ ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നത്.

Exit mobile version