കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്‍ ഷെല്ലാക്രമണം

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റുവെന്നാണ് വിവരം.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റുവെന്നാണ് വിവരം. കൃഷ്ണ ഘട്ടി മേഖലയിലുള്ള നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം, ജവാന്റെ പരിക്ക് ഗുരുതരമല്ലെന്നും വൈദ്യപരിശോധനക്ക് വിധേയനാക്കിയതായും അധികൃതര്‍ അറിയിച്ചു. അടുത്തിടെ നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചൊവ്വാഴ്ച ബലാക്കോട്ട് സെക്ടറിലെ മേന്‍ധറിലും പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്ക് പാക് സൈന്യം സഹായം നല്‍കുന്നതായാണ് വിവരം.

Exit mobile version