മഹാരാഷ്ട്രയില്‍ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 17 മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയില്‍ ബിജെപി-ശിവസേന സഖ്യം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 17 മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാകുന്ന തരത്തിലാണ് എന്‍ഡിഎയുടെ മുന്നേറ്റം.

അതേസമയം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പേ ആഘോഷത്തിനായി ബിജെപി ഒരുങ്ങി. ലഡ്ഡുവും മാലയും ബൊക്കേയുമെല്ലാം റെഡിയായി കഴിഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

Exit mobile version