അധികൃതരുടെ മാനസിക പീഡനം; അമൃത എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

സമരത്തിന് എസ്എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരു: കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് അമൃത എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോളേജിന്റെ ആറാം നിലയില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ബംഗളൂരു അമൃത എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീ ഹര്‍ഷയാണ് ജീവനൊടുക്കിയത്. നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തതിന് ശ്രീ ഹര്‍ഷയെ കോളേജ് അധികൃതര്‍ പുറത്താക്കിയിരുന്നു.

ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ശ്രീ ഹര്‍ഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കോളേജ് അധികൃതര്‍ ഹര്‍ഷയുടെ മുന്നില്‍ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ഹര്‍ഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു.

സമരത്തിന് എസ്എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

Exit mobile version