2017ല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശില്‍

2017ലെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ 2017 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: 2017ലെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ 2017 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യുപിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇതിനു പുറമെ കേരളം നാലാം സ്ഥാനത്തും ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ യുപിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. മൂന്നു വര്‍ഷങ്ങളായി യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും കണക്കുകളില്‍ പറയുന്നുണ്ട്. നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ്.

2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിനാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതും വാസ്തവമാണ്.

2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.

Exit mobile version