പാട്ടുപാടി ‘നോ പാര്‍ക്കിംഗ്’ നിര്‍ദേശം നല്‍കി; സോഷ്യല്‍മീഡിയയില്‍ താരമായി ഈ പോലീസ് ഉദ്യോഗസ്ഥന്‍

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഭുപീന്ദര്‍ സിങ്ങാണ് വ്യത്യസ്ത കൊണ്ട് ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്.

ചണ്ഡീഡഢ്: ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ പല വഴികളും തേടുന്നുണ്ട്. വ്യത്യസ്ത രീതിയില്‍ ബോധവത്കരണം നടത്താറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ബോധവത്കരണം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഭുപീന്ദര്‍ സിങ്ങാണ് വ്യത്യസ്ത കൊണ്ട് ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്.

പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയുടെ പ്രശസ്ത ഗാനം ‘ബോലോ തരാരരാ’ യുടെ ഈണത്തില്‍ ട്രാഫിക് ബോധവത്കരണ വിവരങ്ങള്‍ പാടിയാണ് താരമായത്. ‘നോ പാര്‍ക്കിങ്’ എന്നാരംഭിക്കുന്ന ഭുപീന്ദര്‍ സിങ്ങിന്റെ ഗാനത്തിന്റെ വീഡിയോ ദലേര്‍ മെഹന്ദി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഓകെ പാര്‍കിങ് മേം ജാവോ( പാര്‍ക്കിങ്ങിലേക്ക് പോകൂ) എന്നാവശ്യപ്പെടുന്നതിനൊപ്പം ഗുഡ്, താങ്ക്യൂ എന്നൊക്കെ പറഞ്ഞ് ഇദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഭവം ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Exit mobile version