വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ മൂന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടില്‍ നിന്നും കളിച്ചുകൊണ്ടിരിക്കെ 35 അടി ഉയരത്തില്‍ നിന്ന് കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു.

ഭോപ്പാല്‍: വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ മൂന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ടിക്കംഗഡിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും കളിച്ചുകൊണ്ടിരിക്കെ 35 അടി ഉയരത്തില്‍ നിന്ന് കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു.

വീടിന് സമീപത്തുകൂടെ പോകുകയായിരുന്ന സൈക്കിള്‍ റിക്ഷയുടെ സീറ്റിലാണ് കുട്ടി ചെന്നുവീണത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

‘മകന്‍ രണ്ടാം നിലയില്‍ നിന്ന് കളിക്കുകയായിരുന്നു. എന്റെ അച്ഛനും സഹോദരിയും അവിടെത്തന്നെ ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടി ബാല്‍ക്കെണിയിലെത്തി. പെട്ടന്ന് കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു’ കുട്ടിയുടെ പിതാവ് ആഷിഷ് ജയിന്‍ പറഞ്ഞു.

ദൈവദൂതനെപ്പോലെ ഒരു റിക്ഷാക്കാരന്‍ അവിടെയത്തി, അവനെ രക്ഷിച്ചു. ഉടന്‍ മകനെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Exit mobile version