കര്‍ണാടകത്തില്‍ 32 ജില്ലകളുണ്ടെന്ന് ബിജെപി നേതാവ് നളീന്‍കുമാര്‍ കട്ടീല്‍; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിച്ചു പഠിക്കൂവെന്ന് വിമര്‍ശനം

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

ബംഗളൂരു: കര്‍ണാടകത്തില്‍ 32 ജില്ലകളുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കട്ടീല്‍. 30 ജില്ലകള്‍ മാത്രമുള്ള സംസ്ഥാനത്ത് എങ്ങനെ 32 എണ്ണം കിട്ടി എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചാ വിഷയം. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ വര്‍ഷമാണ് നേതാവിന് ലഭിക്കുന്നത്.

യാദ്ഗിറില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു നളീന്‍കുമാര്‍ ജില്ലകളുടെ എണ്ണം തെറ്റി പറഞ്ഞത്. ‘ഞാന്‍ ഇപ്പോള്‍ തന്നെ 31 ജില്ലകളില്‍ സന്ദര്‍ശനം നടത്തി. ഇപ്പോള്‍ 32-ാം ജില്ലയായ യാഗ്ദിറിലേക്ക് വന്നതാണ്’ നളീന്‍ കുമാര്‍ പറഞ്ഞത്. സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സ്‌കൂള്‍ പാഠപുസ്തങ്ങള്‍ വായിച്ചു പഠിക്കൂ എന്നായിരുന്നു അവര്‍ നല്‍കിയ ഉപദേശം.

നളീന്‍ കട്ടീല്‍, സംസ്ഥാനത്ത് ആകെ 32 സീറ്റാണോ ഉള്ളത്? സംസ്ഥാനത്തെ ജില്ലകളെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാതെയാണ് നിങ്ങള്‍ ലോക്സഭയില്‍ പ്രതിനീധികരിക്കുന്നതും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കുന്നതും. പ്രൈമറി സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകള്‍ വായിക്കുകയും കുറച്ച് പൊതുവിവരം കൂട്ടുകയും ചെയ്യൂ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Exit mobile version