പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു ; തകര്‍ന്നത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്ര മണ്ഡപം

ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്റോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതുന്നത്.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം തകര്‍ന്നു. സ്ഥലസയന പെരുമാള്‍ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

ഗംഗായികൊണ്ടന്‍ മണ്ഡപത്തിന്റെ തൂണുകള്‍ക്ക് മുകളിലായുള്ള ഗ്രാനൈറ്റ് മേല്‍ക്കൂരയാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്റോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതുന്നത്. ആഘോഷ സമയത്ത് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.

Exit mobile version