വഴിയില്‍ കുഴഞ്ഞുവീണു; മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ മധ്യവയസ്‌കന്‍ എഴുന്നേറ്റ് നിന്നു

സിമാനിച്ച് മല്ലിക് എന്ന 55 കാരനെയാണ് മരിച്ചെന്ന ധാരണയില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങിയത്.

ബെര്‍ഹാംപൂര്‍: മരിച്ചെന്ന് വിധിയെഴുതി സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ പുനര്‍ജന്മം ലഭിക്കുന്നവര്‍ അനവധിയാണ്. പലയിടത്തും അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സമാന സംഭവം ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മരിച്ചുവെന്ന് കരുതി സംസ്‌കരിക്കാന്‍ കൊണ്ടുപോയ മധ്യവയസ്‌കന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ നാലുപോടും ചിതറിയോടി.

സിമാനിച്ച് മല്ലിക് എന്ന 55 കാരനെയാണ് മരിച്ചെന്ന ധാരണയില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങിയത്. ശനിയാഴ്ച രാവിലെ ആടുകളെ മേയ്ക്കാന്‍ കാട്ടിലേക്കു പോയതായിരുന്നു മല്ലിക്. എന്നാല്‍ കാട്ടില്‍ നിന്നും ഇയാള്‍ വീട്ടലേക്കു വന്നില്ല. ആടുകള്‍ വീട്ടിലെത്തുകയും ചെയ്തു. ഇതോടെ മല്ലിക്കിനായുള്ള അന്വേഷണവും നടന്നു. തുടര്‍ന്ന് ഞാറാഴ്ച രാവിലെ മല്ലിക്കിനെ കാട്ടില്‍ അനക്കമില്ലാതെ കിടക്കുന്നതു കണ്ടവര്‍ വീട്ടിലെത്തിച്ചു.

യാതൊരു അനക്കമില്ലെന്ന് കണ്ടതോടെ മല്ലിക് മരിച്ചുവെന്ന് ബന്ധുക്കളും നാട്ടുകാരും ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കരിക്കുന്നതിനായി ശ്മാശനത്തിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ മല്ലിക്കിന്റെ തലയനങ്ങി. ശേഷം എല്ലാവരും പേടിച്ച് ഓടിമാറി. ഉടനെ മല്ലിക് എഴുന്നേറ്റിരിക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹം മരിച്ചില്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ശേഷം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കടുത്ത പനി മൂലമായിരുന്നു മല്ലിക് കുഴഞ്ഞുവീണതെന്നും ചികിത്സകിട്ടിയപ്പോള്‍ ഇത് ശരിയായെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Exit mobile version