‘താമര ചിഹ്നത്തില്‍ കുത്തുന്നത് പാകിസ്താനില്‍ ആണവ ബോംബ് വര്‍ഷിക്കുന്നതുപോലെ’

നരേന്ദ്ര മെഹ്തയ്ക്കുവേണ്ടിയാണ് കേശവ് പ്രസാദ് മൗര്യ രംഗത്ത് ഇറങ്ങിയത്.

മുംബൈ: ബിജെപിക്ക് വോട്ടു നല്‍കുന്നത് പാകിസ്താന്‍ സ്വയമേവ ആണവ ബോംബ് വര്‍ഷിക്കുന്നതിന് സമാനമാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മഹാരാഷ്ട്രയിലെ താനെയിലെ മിര മയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയപ്പോഴാണ് നേതാവിന്റെ ആവേശ പ്രസംഗം.

നരേന്ദ്ര മെഹ്തയ്ക്കുവേണ്ടിയാണ് കേശവ് പ്രസാദ് മൗര്യ രംഗത്ത് ഇറങ്ങിയത്. ‘ആളുകള്‍ താമരചിഹ്നത്തില്‍ കുത്തുകയെന്നാല്‍ പാകിസ്താനില്‍ സ്വയമേവ ആണവ ബോംബ് വര്‍ഷിക്കുകയെന്നാണ്. ബിജെപിക്ക് വോട്ട് ചെയ്ത് വീണ്ടും മഹാരാഷ്ട്രയില്‍ വിജയത്തിലെത്തിക്കൂ. വരുന്ന തെരഞ്ഞെടുപ്പുകളില്‍ താമര വിരിയുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു’ – കേശവ് പ്രസാദ് മൗര്യ പറയുന്നു.

പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതിനിടെ, ലക്ഷ്മിദേവി കുടപ്പനയിലോ സൈക്കിളിലോ വാച്ചിലോ അല്ല താമരയിലാണ് ഇരിക്കുന്നത്. താമര ഉള്ളതുകൊണ്ടാണ് കാശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുകളഞ്ഞത്. താമര വികനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version