അത് അക്യു പ്രഷര്‍ റോളര്‍; ബീച്ചിലെ നടത്തത്തിനിടെ കൈയ്യില്‍ സൂക്ഷിച്ച ഉപകരണത്തെ കുറിച്ച് മോഡി

എല്ലാവരുടെയും ചോദ്യം ആ ഉപകരണം എന്തായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

ന്യൂഡല്‍ഹി: മഹാബലിപുരത്തെ കടല്‍ത്തീരത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ നടത്തവും ബിച്ച് വൃത്തിയാക്കുന്നതും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊന്നുണ്ട്. മോഡിയുടെ കൈയ്യില്‍ പിടിച്ചിരുന്ന ഉപകരണം.

എല്ലാവരുടെയും ചോദ്യം ആ ഉപകരണം എന്തായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോള്‍ ഇതിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. പരമ്പരാഗത ചൈനീസ് ഉപകരണമായ അക്യു പ്രഷര്‍ റോളറാണിത്.

ഇന്നലെ മുതല്‍ നിരവധി ആളുകളാണ് മഹാബലിപുരം കടല്‍ത്തീരത്ത് കൂടി നടക്കുമ്പോള്‍ ഞാന്‍ കൈയ്യില്‍ കരുതിയ ഉപകരണത്തെ കുറിച്ച് ചോദിക്കുന്നത്. അത് അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ്. ഞാന്‍ സ്ഥിരമായി ഉപോഗിക്കുന്ന ഇത് വളരെ ഉപയോഗകരമായി അനുഭവപ്പെട്ടിട്ടുണ്ട്- മോഡി കുറിച്ചു.

Exit mobile version