സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തി ;ജീവനക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച്ച

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്.

ഹൈദരാബാദ്: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ കടയില്‍ എത്തി ജ്വല്ലറി ജീവനക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച്ച. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്.

പ്രതി കടയില്‍ എത്തിയ സമയത്ത് ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാല വാങ്ങാനെന്ന വ്യാജേന ആറ് മാലകള്‍ തെരഞ്ഞെടുത്ത ഇയാള്‍ ആഭരണത്തിന്റെ തൂക്കം നോക്കിയതിന് ശേഷം ജോലിക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാലകളുമായി കടന്നു കളയുകയായിരുന്നു.

തമിഴ്ഭാഷ സംസാരിച്ചിരുന്ന ഇയാള്‍ വികലാംഗനാണെന്നും ജ്വല്ലറി ജീവനക്കാരന്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version