ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോഡി സര്‍ക്കാര്‍

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോഡി സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് രാജ്യത്തെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ തീരുമാനം.

ഇന്ത്യന്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇന്ത്യ. പാല്‍ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നിട്ടും ഇറക്കുമതി തീരുവ കൂടാതെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂസിലന്റുമായി ധാരണയിലെത്തിയിരിക്കുകയാണ്. ഇത് കര്‍ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ബിജെപി ആസ്ഥാനത്ത് വിളിച്ച പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പോലും ഉറപ്പ് നല്‍കിയതാണ് ഇറക്കുമതി ഉണ്ടാകില്ലെന്ന്. അതേസമയം ഒന്നാം മോഡി സര്‍ക്കാര്‍ തന്നെ ഇതിനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് ന്യൂസിലന്റിലെ വ്യാപാര പ്രതിനിധികള്‍ ഇന്ത്യയിലെ കര്‍ഷക സംഘടന നേതാക്കള്‍ക്ക് നല്‍കിയ വിവരം.

Exit mobile version