വാല്‍പ്പാറ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; കടകളിലും വീടുകളിലും കയറിയുള്ള ആക്രമണം പതിവ്

കോയമ്പത്തൂര്‍: വാല്‍പ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കാട് വിട്ട് ഇറങ്ങുന്ന കാട്ടാനകള്‍ പലചരക്ക് കടകളും റേഷന്‍ കടകളും വീടുകളുമാണ് ആക്രമിക്കുന്നത്. ഇവിടെയുള്ള പല തൊഴിലാളികളും ഭീതിയോടെയാണ് ജോലിക്ക് പോയി മടങ്ങുന്നത്.

കായമുടി എസ്റ്റേറ്റ്, ശങ്കിലി റോഡ് തുടങ്ങി വിവിധ മേഖലകളിലാണ് ആനകള്‍ ഇറങ്ങിയത്. പ്രദേശത്തെ നാലോളം റേഷന്‍ കടകളും നിരവധി പലചരക്ക് കടകളും ആന ആക്രമിച്ചു. ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടിയാണ് ആന എത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്.

ജോലിയ്ക്ക് പോവുന്ന പല തൊഴിലാളികളും ഭീതിയോടെയാണ് പോവുന്നതും വരുന്നതുമൊക്കെ. പരന്നു കിടക്കുന്ന തേയിലത്തോട്ടത്തിലും ആന എത്തുന്നത് തൊഴിലാളികളെ ദുരിതത്തിലാക്കി. കൂവി വിളച്ചും മറ്റുമാണ് ആനയെ ഇവിടെ നിന്നും തുരത്തുന്നത്. ചിലപ്പോള്‍ തോട്ടം വിട്ട് കാട്ടാനകള്‍ പോവാന്‍ മണിക്കൂറുകള്‍ എടുത്തെന്ന് വരും.

രാത്രി കാലങ്ങളില്‍ റോഡിലെത്തുന്ന ആനകള്‍ കാരണം വാല്‍പ്പാറ റോഡില്‍ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. കായമുടി എസ്റ്റേറ്റ്, ശങ്കിലി റോഡ് തുടങ്ങി വിവിധ മേഖലകളിലാണ് ആനകള്‍ ഇറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version