ഒരു സൈനികന്റെ ജീവന് പകരമായി പത്ത് ശത്രുവിന്റെ ജീവനെടുക്കാന്‍ നമുക്ക് കഴിയും;അമിത് ഷാ

രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്നും അത് ലോകത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര: നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്നും അത് ലോകത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ നടത്തുന്ന വിമര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും അമിത് ഷാ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സുപ്രധാനമായ നീക്കമാണ് പ്രധാനമന്ത്രി മോഡി നടത്തിയത്. രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version