സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ച് തെറിപ്പിച്ച് ബിഗ്‌ബോസ് താരത്തിന്റെ വാഹനം; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങി താരം

ഗുരുതരമായി പരിക്കേറ്റ ഡെലിവറി ബോയ് ഭരത് ഇപ്പോള്‍ ചികിത്സയിലാണ്.

ചെന്നൈ: ബിഗ്‌ബോസ് താരത്തിന്റെ വാഹനം സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ച് തെറിപ്പിച്ചു. തമിഴ് ബിഗ് ബോസ് 2ന്റെ താരമായ യഷിക ആനന്തിന്റെ വാഹനമാണ് യുവാവിനെ ഇടിച്ചിട്ടത്. ചെന്നൈയില്‍ വെച്ചാണ് അപകടം നടന്നത്.

സംഭവ സ്ഥലത്ത് ആളുകള്‍ ഓടിക്കൂടിയതോടെ താരം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും താരം തയ്യാറായില്ല. ഗുരുതരമായി പരിക്കേറ്റ ഡെലിവറി ബോയ് ഭരത് ഇപ്പോള്‍ ചികിത്സയിലാണ്.

ഇയാള്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന ഷോപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Exit mobile version