കുട്ടിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ചു; കാരണം ഇതാണ്

വീടിന് സമീപത്ത് മല വിസര്‍ജനം നടത്തിയതിന്റെ പേരില്‍ പതിനെട്ട് മാസം പ്രായമുള്ള ദളിത് വിഭാഗത്തിലെ കുട്ടിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സാഗര്‍ ജില്ലാ ആസ്ഥാനത്തുനിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ബഗ്സപൂര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

കൂലിപ്പണിക്കാരനായ റാം സിങിന്റെ ഒന്നരവയസുകാരനായ മകന്‍ ഭഗവാന്‍ സിങാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് പറ്റിയ ഗുരുതര പരിക്കാണ് മരണത്തിന് കാരണം.

പൊതുനിരത്തില്‍ വിസര്‍ജനം നടത്താത്ത സ്ഥലങ്ങളായി കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലകളാണ് ശിവപുരിയും സാഗറുമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ കുടുംബത്തിന് സ്വന്തമായി ശൗചാലയമില്ലെന്ന് പോലീസ് പറഞ്ഞു.

Exit mobile version