രാജസ്ഥാനില്‍ പാന്‍ മസാലയുടെ വില്‍പന നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ജയ്പൂര്‍; രാജസ്ഥാനില്‍ പാന്‍ മസാലയുടെ വില്‍പകന നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍.
നിരോധനം ഇന്ന് മുതലാണ് പ്രാപല്യത്തില്‍ വന്നത്. യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

മഗ്നീഷ്യം കാര്‍ബോണേറ്റ്, നിക്കോട്ടിന്‍, ടുബാക്കോ, മിനറല്‍ ഓയില്‍, സുപാരി എന്നിവയടങ്ങിയ പാന്‍ മസാല ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. പാന്‍ മസാലകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് അനുവദിക്കില്ല. യുവാക്കള്‍ക്കിടയിലെ ലഹരി ആസക്തി തടയാന്‍ പാന്‍ മസാല നിരോധനത്തിലൂടെ കഴിയുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് രാജസ്ഥാന്‍ ആരോഗ്യമന്തി രഘു ശര്‍മ്മ പറഞ്ഞു.

നിരോധനം ഒക്ടോബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വന്നു. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.

Exit mobile version