ശക്തമായ മഴയില്‍ ജില്ലാ ജയിലില്‍ വെള്ളം കയറി

ലക്‌നൗ: ശക്തമായ മഴയില്‍ ജില്ലാജയിലില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് 500 തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 350 പേര്‍ക്ക് കഴിയാവുന്ന ജയിലില്‍ 950 പേരാണ് നിലവിലുള്ളത്. ജയില്‍ താഴ്ന്നപ്രദേശത്തായാണ് സ്ഥിതി ചെയുന്നത്. അതിനാല്‍ ഇതിന് മുമ്പും ജയിലില്‍ വെള്ളം കയറിയിരുന്നു.

നാല് ദിവസം നിര്‍ത്താത പെയ്ത മഴയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ജയിലിന് പുറത്തും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. അതിനാല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ പറ്റാത്ത അവസ്ഥയിലാണ്.

മൂന്ന് കെട്ടിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനാല്‍ 950 തടവുകാരില്‍ 500 പേരെ മാറ്റാനാണ് തീരുമാനം. അസംഗറിലെ ജയിലിലേക്കാണ് ഇവരെ മാറ്റുക. ബല്ലിയയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെയാണ് അസംബര്‍ ജയില്‍.

അതേസമയം ശക്തമായ മഴയില്‍ ബിഹാറില്‍ 27 പേരാണ് മരിച്ചത്. തലസ്ഥാനനഗരമായ പാറ്റ്‌നയിലും മഴ കനത്ത നാശം വിതച്ചിരിക്കുകയാണ്. ഏകദേശം 90 പേരാണ് തുടര്‍ച്ചയായ മഴയില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചത്.

Exit mobile version