റോഹന്‍ ഗുപ്തയെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാനായി നിയമിച്ചു

നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ തലവനായിരുന്നു റോഹന്‍ ഗുപ്ത

ഡല്‍ഹി; കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാനായി റോഹന്‍ ഗുപ്തയെ നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി റോഹന്‍ ഗുപ്തയെ നിയമിച്ചത്.

നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ തലവനായിരുന്നു റോഹന്‍ ഗുപ്ത. സോഷ്യല്‍ മീഡിയ തലവന്‍ സ്ഥാനം വഹിച്ചിരുന്ന ദിവ്യ സ്പന്ദന സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടന്നത്.

Exit mobile version