വ്യോമസേനയുടെ പരിശീലന വിമാനം മിഗ് 21 തകര്‍ന്നു വീണു

ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്‌ക്വാഡ്രണ്‍ ലീഡറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ഗ്വാളിയോര്‍: വ്യോമസേനയുടെ പരിശീലന വിമാനം മിഗ് 21 തകര്‍ന്നു വീണു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബുധനാഴ്ചയാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്‌ക്വാഡ്രണ്‍ ലീഡറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു അപകടം. വിഷയത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.

Exit mobile version