പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: വണ്ടിയില്‍ നിന്നും പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം.
കാര്‍ നിര്‍ത്താന്‍ നോക്കിയപ്പോള്‍ സംഘം പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് പ്രത്യാക്രമണം നടത്തിയപ്പോള്‍ സംഘം കാര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ പോലീസ് പിന്തുടര്‍ന്നെങ്കിലും പിടിക്കാന്‍ ആയില്ല. ഡല്‍ഹിയിലെ ഗീതാ കോളനി ഫ്‌ലൈ ഓവര്‍ വരെ പ്രതികളെ പോലീസ് പിന്തുടര്‍ന്നിരുന്നു. എന്നാല്‍ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വെടിയുതിര്‍ത്തിയ നാലംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ മോഷ്ടാക്കളാണെന്നാണ് പോലീസ് നിഗമനം. ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടാക്‌സി സര്‍വ്വീസ് വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം പിടിച്ചുപറി നടത്തുന്ന സംഘമാണ് ഇവരെന്ന് ഡിസിപി പറഞ്ഞു.

Exit mobile version