പൂനെയില്‍ നാല് ആനക്കൊമ്പുകളുമായി 50കാരന്‍ പിടിയില്‍

പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ആനക്കൊമ്പുകളുമായി ഇയാളെ പിടികൂടിയത്

പൂനെ: പൂനെയില്‍ ആനക്കൊമ്പുകളുമായി 50കാരന്‍ പിടിയില്‍. തലങ്കാന സ്വദേശിയായ ഭീമ ബൊഗ്രിയ മുദാവത്ത് (50) ആണ് പിടിയിലായത്. 80 ലക്ഷം രീപ വിലമതിക്കുന്ന നാല് ആനക്കൊമ്പുകളുമായാണ് ഇയാള്‍ പിടിയിലാകുന്നത്. പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ആനക്കൊമ്പുകളുമായി ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് യൂണിറ്റ് അറിയിച്ചു.

Exit mobile version