തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; വിമാനത്തിന് കേടുപാടുകള്‍, 172 യാത്രികരും സുരക്ഷിതര്‍, ഇത് അത്ഭുത രക്ഷപ്പെടല്‍

ഇതുമൂലം തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകി.

ന്യൂഡല്‍ഹി: തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 172ഓളം യാത്രികരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകി.

Exit mobile version