ഇവര്‍ ഒരു മിനിട്ടില്‍ പരത്തിയത് 11 റൊട്ടികള്‍

ഗുജറാത്ത്; സ്ത്രീകള്‍ക്കായി നടത്തിയ റൊട്ടിയുണ്ടാക്കല്‍ മല്‍ത്സരത്തില്‍ ഒരു മിനിട്ടില്‍ പരത്തിയത് 11 റൊട്ടികള്‍. ഗുജറാത്തിലെ രാജ്‌കോട്ടിലെ സ്ത്രീകളാണ് വന്‍ വിജയം കൈവരിച്ചത്. വിജയിക്ക് സമ്മാനം എന്നതല്ല ഈ മല്‍ത്സരത്തിന്റെ ലക്ഷ്യം. അടുക്കളയിലെ മിടുക്കികളെ സമൂഹത്തിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു.

വടക്കെ ഇന്ത്യക്കാരുടെ സ്ഥിരം ഭക്ഷണമാണ് റൊട്ടിയും, ചപ്പാത്തിയുമൊക്കെ. അതിനാല്‍ റൊട്ടി പരത്തുക എന്നത് ഇവര്‍ക്കൊരു പണിയല്ല. അവരുടെ മറ്റുപല ദിനചര്യയയും പോലെ ഒന്ന് മാത്രമാണ്. റൊട്ടിപരത്താന്‍ 3 മിനിട്ടാണ് സമയം. അതിനുള്ളില്‍ ഏറ്റവും കൂടുതല്‍ റൊട്ടിയുണ്ടാക്കുന്ന ആള്‍ ജയിക്കും. സ്ത്രീകളും കുട്ടികളും അടക്കം 200 മത്സരാര്‍ഥികളുണ്ടായിരുന്നു.

ഒരു മിനിട്ടിനുള്ളില്‍ 11 റൊട്ടി വരെ പരത്തിയ സ്ത്രീകളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സ്ത്രീകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം എന്നതാണ് മത്സര നടത്തിപ്പിന്റെ പിന്നില്‍.

Exit mobile version