മക്കള്‍ക്ക് പോലീസ് ഫയറിങ് റേഞ്ചില്‍ വെച്ച് പരിശീലനം നല്‍കിയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: മക്കള്‍ക്ക് പോലീസ് ഫയറിങ് റേഞ്ചില്‍ വെച്ച് പരിശീലനം നല്‍കിയ ഇന്‍സ്‌പെക്ടറെ
സസ്‌പെന്‍ഷന്‍ ചെയ്യ്തു. ഡല്‍ഹി കിംഗ്‌സ്വാമി ക്യാമ്പ് ന്യൂ പോലീസ് ലൈനിലെ സഞ്ചീവ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇയാള്‍ പോലീസിന്റെ ഫയറിങ് റേഞ്ചില്‍ മകനും മകള്‍ക്കും വെടിവെയ്ക്കുന്നതിനുള്ള പരിശീലനം നല്‍കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

മക്കളെ വെടിവെയ്ക്കാന്‍ പഠിപ്പിക്കുന്നതിന്റെയും ഇതിനായുള്ള ആയുധങ്ങള്‍ മക്കള്‍ക്ക് കൈമാറുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തു വന്നത്. പോലീസിന് പരിശീലനത്തിനുള്ള ഷൂട്ടിങ് റേഞ്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ലെന്നിരിക്കെയാണ് സഞ്ചീവ് മക്കള്‍ക്ക് പരിശീലനം നല്‍കിയത്.

Exit mobile version