“വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ”; മോഡിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘നരേന്ദ്ര മോഡിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നേരത്തെ മോഡിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആശംസ. 69-ാം പിറന്നാളാണ് മോഡി ആഘോഷിക്കുന്നത്.

Exit mobile version