ക്ലാസില്‍ ഛര്‍ദ്ദിച്ചതിന്റെ പേരില്‍ എട്ട് വയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം; ആക്രമണം ശിശുദിനത്തില്‍

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

മൊറാദാബാദ്: ക്ലാസില്‍ ഛര്‍ദ്ദിച്ചുവെന്നാരോപിച്ച് എട്ട് വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. രാജ്യം ശിശുദിനം ആചരിക്കുമ്പോഴാണ് അധ്യാപകിയുടെ ഭാഗത്ത് നിന്നും മൃഗീയ മര്‍ദ്ദനത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

സംഭവം അറിഞ്ഞ ഉടനെ കുട്ടിയുടെ പിതാവ് താക്കൂര്‍ദ്വാരാ പോലീസില്‍ പരാതി നല്‍കി. റുബീനാ എന്ന അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി എസ് പി ശങ്കര്‍ സിംഗ് അറിയിച്ചു.

Exit mobile version