എന്‍സിപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ലോക്‌സഭാ എംപി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

മുംബൈ: മഹാരാഷ്ട്ര എന്‍സിപിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി എംപിയും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ ഉദയ് രഞ്ജന്‍ ഭോസ് ലെയാണ് ലോക്സഭാംഗത്വം രാജിവെച്ചു. ശേഷം ബിജെപിയില്‍ ചേര്‍ന്നു.

വെള്ളിയാഴ്ചയാണ് ഭോസ് ലെ താന്‍ ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് രാജിക്കത്ത് നല്‍കിയത്. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ബിജെപി അംഗത്വം എടുത്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സാന്നിധ്യത്തിലാണ് ഉദയ് രഞ്ജന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

Exit mobile version