ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ 2000 കോടിയുടെ ആയുധം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇന്ത്യന്‍ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ 2000 കോടിയുടെ ആയുധം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. വെള്ളിയാഴ്ച നടന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് ആയുധങ്ങള്‍ സംഭരിക്കുന്നതിനുള്ള അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രാലയത്തിലെ വക്താവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ടി 72, ടി 90 ടാങ്കുകളില്‍ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇന്ത്യന്‍ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

Exit mobile version