വിദേശ ബാങ്കിലെ നിക്ഷേപം; മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ മാര്‍ച്ചിലാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് വിവരം.

ന്യൂഡല്‍ഹി: വിദേശ ബാങ്കിലെ നിക്ഷേപത്തിന്റെ പേരില്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്.

മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ മാര്‍ച്ചിലാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് വിവരം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. എന്നാല്‍ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അംബാനി കുടുംബത്തിന്റെ വക്താവ് പ്രതികരിച്ചിട്ടുണ്ട്.

Exit mobile version