അമിത ഭാരം തുടങ്ങി നിരവധി നിയമ ലംഘങ്ങള്‍; പിഴയായി ചാര്‍ത്തിയത് രണ്ട് ലക്ഷം, റെക്കോര്‍ഡ് തുക അടച്ച് ട്രക്ക് ഉടമ

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: പുതുക്കിയ ഗതാഗത നിയമം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ നിരവധി പേരാണ് കുടുങ്ങിയത്. ഇതിനോടകം തന്നെ ലക്ഷങ്ങള്‍ കിട്ടി കഴിഞ്ഞു. ഇപ്പോള്‍ ഒരു ട്രക്ക് ഉടമയ്ക്കാണ് റെക്കോര്‍ഡ് തുക പിഴയായി കിട്ടിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് പിഴയിനത്തില്‍ കിട്ടിയത്. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമം ലംഘിച്ചതിനാണ് രണ്ട് ലക്ഷം രൂപ ഒറ്റ നിമിഷത്തില്‍ പിഴയായി കിട്ടിയത്.

ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജിടി കര്‍ണല്‍ റോഡില്‍ വെച്ച് വലിയ പിഴ കിട്ടിയത്. റെക്കോര്‍ഡ് തുക ട്രക്ക് ഉടമ അടയ്ക്കുകയും ചെയ്തു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ ഒന്ന് മുതലാണ് വിലയ തുക പിഴയായി ഈടാക്കാന്‍ തുടങ്ങിയത്. എന്നാല്‍ ജനഹിതം മാനിച്ച് നിരവധി സംസ്ഥാനങ്ങള്‍ ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്രയും വലിയ തുക ട്രക്ക് ഉടമയില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്.

Exit mobile version