ജമ്മു കാശ്മീര്‍-പഞ്ചാബ് അതിര്‍ത്തിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍; ആറ് എകെ 47 തോക്കുകളും വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തു

പിടിയിലായ ഭീകരര്‍ക്ക് കാശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ലഖന്‍പുര്‍: ജമ്മു കാശ്മീര്‍-പഞ്ചാബ് അതിര്‍ത്തിയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ പിടിയില്‍. മൂന്ന് ഭീകരരെയാണ് കത്വയിലെ ലഖന്പുരില്‍ വച്ച് പിടികൂടിയത്. ജമ്മുപോലീസാണ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്നും ഒരു ട്രക്കില്‍ കൊണ്ടു പോവുകയായിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ആറ് എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ ഭീകരര്‍ക്ക് കാശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version