പ്രധാനമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. പ്രമോദ് കുമാര്‍ മിശ്രയെ നിയമിച്ചു

പ്രമോദ് കുമാര്‍ നേരത്തെ പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രമോദ് കുമാര്‍ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ മാസം രാജിവച്ച നൃപേന്ദ്ര മിശ്രയുടെ പകരക്കാരനായാണ് പ്രമോദ് കുമാര്‍ എത്തുന്നത്.

പ്രമോദ് കുമാര്‍ നേരത്തെ പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കൃഷി, സഹകരണ സെക്രട്ടറിയായും ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1972 ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രമോദ് കുമാര്‍. ദുരന്തനിവാരണ, ദുരന്തസാധ്യതാ ലഘൂകരണ രംഗത്തെ മികവിന് യുഎന്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Exit mobile version