സമയം കളയേണ്ട! ചാണകം, ഗോമൂത്രം സ്റ്റാര്‍ട്ടപ്പ് തുടങ്ങൂ, 60 ശതമാനം സഹായം നേടൂ; പുത്തന്‍ ആശയവുമായി കേന്ദ്രസര്‍ക്കാര്‍

തിനായി 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

അഹമ്മദാബാദ്: ഏത് സ്റ്റാര്‍ട്ടപ്പ് തുടങ്ങും എന്ന ആശയക്കുഴപ്പത്തില്‍ ഇരിക്കുകയാണോ…? എന്നാല്‍ ഇതാ അത്തരക്കാര്‍ക്കായി പുത്തന്‍ ആശയവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് മുടക്കു മുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.

മോഡി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗിലൂടെയാണ് സഹായം ജനങ്ങളില്‍ എത്തിക്കുക. ഇതിനായി 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ വ്യക്തമാക്കി.

കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകര്‍ഷകര്‍ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ പരിഹാരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version