മധ്യപ്രദേശില്‍ കല്ലേര്‍ ഉത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കല്ലേര്‍ ഉത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്. ആഘോഷത്തിനിടെ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന കല്ലേറ് ഉല്‍സവത്തിനിടെയാണ് സംഭവം.

എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തിവരുന്ന വേറിട്ട ഒരു ഉത്സവമാണ് ഇത്. പന്ധുവാരാ സവര്‍ഗോണ്‍ ഗ്രാമങ്ങളിലെ ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഇരുഗ്രാമങ്ങളെയും വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരക്കും. നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും.

ഒരു മത്സരം പോലെയാണ് ഇത്. രണ്ട് ഗ്രാമത്തിലുള്ളവരും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും. ഗ്രാമവാസികള്‍ ഇവര്‍ക്ക് നേരെ കല്ലെറിയും, ഇതാണ് ഗോട്ടമര്‍ ഉത്സവം. ഈ വര്‍ഷം പന്ധുവാര ഗ്രാമത്തിലുള്ളവരാണ് പതാക സ്വന്തമാക്കി വിജയിച്ചത്.

ഇപ്പോള്‍ സിസിടിവി ക്യാമറകളുടെയും ഡ്രോണിന്റെയും സഹായത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ചിന്ദ്വാര എസ്‌ഐഎസ്പി മനോജ് റായ് പറഞ്ഞു. ഇതിന്റെ ഭാഗമായി അധികൃതര്‍ പ്രദേശത്ത് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഇവിടുത്ത ഒരു ആചാരം ആണ് ഇത്. ഈ ഉത്സവം പൂര്‍ണ്ണമായി നിര്‍ത്താന്‍ ആവില്ല.

Exit mobile version