ചന്ദ്രയാന്‍-2 ഇറങ്ങുന്ന അസുലഭ നിമിഷം പ്രധാനമന്ത്രിക്കൊപ്പം തത്സമയം കാണാന്‍ അവസരം കിട്ടിയത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്; ത്രില്ലടിച്ച് ശ്രീജല്‍

ശൂന്യാകാശത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചതോടെയാണ് ഈ അവസരം ശ്രീജലിന് കൈവന്നത്.

മഹ്സാമുന്ദ്: ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ചന്ദ്രയാന്‍-2 ഇറങ്ങുന്ന അസുലഭ നിമിഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം തത്സമയം കാണാന്‍ അവസരം ലഭിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. ശ്രീജല്‍ ചന്ദ്രാകര്‍ എന്ന ഛത്തീസ്ഗഡ്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അസുലഭ ഭാഗ്യം കൈവന്നത്.

രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ചാന്ദ്രയാന്‍ 2 ച്രന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് തത്സമയം കാണാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലുമാണ് ശ്രീജല്‍. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജല്‍ 60 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശൂന്യാകാശ ദൃശ്യങ്ങള്‍ കാണാന്‍ ബംഗളൂരുവിലേയ്ക്ക് പോകുക. ശൂന്യാകാശത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചതോടെയാണ് ഈ അവസരം ശ്രീജലിന് കൈവന്നത്.

ഇത് എനിക്ക് ലഭിച്ച വളരെ വലിയൊരു അവസരമാണ്. പ്രധാനമന്ത്രിയെക്കാണാനും ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് കാണാനും കഴിയുക എന്നത് വലിയൊരു കാര്യമാണെന്നും ശ്രീജല്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴാം തീയതി 1.55ന് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വെച്ചാണ് തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക.

Exit mobile version