കുഞ്ഞു കാലുകള്‍ക്ക് പ്ലാസ്റ്റര്‍ ഇടാന്‍ സമ്മതിച്ചില്ല, എന്നാല്‍ തന്റെ പാവകുട്ടി പ്ലാസ്റ്റര്‍ ഇട്ടതോടെ ഈ കുരുന്നും അതിന് തയ്യാറായി

ഡല്‍ഹി ലോക് നായക് ആശുപത്രിയില്‍ കാണുന്ന കാഴ്ചയാണിത്. പതിനൊന്നു മാസം പ്രായമുള്ള സിക്ര മാലിക്ക് കൂട്ടിനായി അവളുടെ പാവയും എത്തിയതിന്റെ സന്തോഷത്തിലാണ് ഈ കുരുന്ന്. ഇരുകാലുകളിലും പ്ലാസ്റ്റര്‍ ഇട്ട് കിടക്കുന്ന സിക്രയുടെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

സിക്രയ കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണ്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് ചെന്നപ്പോള്‍ സിക്രക്ക് അവിടെ കിടക്കാന്‍ തീരെ താല്‍പ്പര്യമില്ല. ഇനി കാലുകള്‍ നേരയാവാന്‍ ഒരാഴ്ച്ചയെങ്കിലും എടുക്കും. അതുവരെ കട്ടിലില്‍ കാണുന്നത് പോലെ കിടക്കണും.

സിക്രയുടെ ഈ പ്രായത്തില്‍ ഇങ്ങനെകിടക്കുക എന്നത് പ്രയാസമാണ്. വീട്ടില്‍ ചെന്നാലും ഇങ്ങനെ കിടക്കണും എന്നില്ലാ. അതിനാല്‍ ഭേദമാവുന്നത് വരെയെങ്കിലും ആശുപത്രിയില്‍ കിടക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രി ഇഷ്ടപ്പെടാത്ത സിക്രയെ സന്തോഷിപ്പിക്കാന്‍ വീട്ടുകാര്‍ കണ്ടെത്തിയ മാര്‍ഗമാണിത്. അങ്ങനെയാണ് കുഞ്ഞിന്റെ പ്രിയ പാവ പരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പരിയുടെ കാലുകളില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് സിക്രയുടെ കാലുകളില്‍ ചെയ്തത്. ഇപ്പോള്‍ ഈ കുരുന്ന് സന്തോഷത്തിലാണ് തന്റെ പരിയ കൂട്ടിനുള്ള സന്തോഷത്തില്‍.

Exit mobile version